Pages

Monday, 20 May 2013

 
 
 
ചില ബന്ധങ്ങളുടെ ആഴം വെറും വാക്കുകൾ കൊണ്ട് പറഞ്ഞു അറിയിക്കാൻ കഴിഞ്ഞെന്ന് വരില്ല.
സ്നേഹം,പ്രണയം,വൈകാരികം,സൗഹൃദം,വാൽസല്ല്യം ഇവയൊക്കെ ഒരു പരിധി വരെയെങ്കിലും
വർണനീയം തന്നെയാണ്.എന്നാൽ ഇവയ്ക്കും അപ്പുറം ഉള്ള അവർണനീയമായ ആത്മ ബന്ധത്തെ
എന്ത് പേര് ഉപയോഗിച്ചാണ് വിശേഷിപ്പിക്കേണ്ടത്?
വർണനാതീതമായ ഈ ആത്മ ബന്ധം പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടു പോകുന്നു എന്നതാണ്
സങ്കടകരമായ ഒരു വസ്തുത.മറ്റെല്ലാത്തിലും ഉപരിയായി പരസ്പരം തന്നെ തെറ്റിദ്ധരിക്കപ്പെടുന്നു എന്നതാണ്
ഏറെ വിഷമകരമായി അനുഭവപ്പെടുന്നതും.
ഒരിക്കലും പരസ്പരം അറിയാനിടയില്ലാത്ത, ലോകത്തിന്റെ ഏതോ കോണിലുള്ള രണ്ടു ജന്മങ്ങൾ
മുൻജന്മ പ്രേരണയാലെന്ന പോലെ സ്വയം അറിയാതെ അടുക്കുമ്പോഴും പരസ്പരം പോലും പറഞ്ഞു
അറിയിക്കാൻ കഴിഞ്ഞെന്നു വരില്ല ഈ ആത്മാനുഭൂതി.
എന്നെങ്കിലും ഒരിക്കൽ സാഹചര്യങ്ങളുടെ പ്രേരണയാൽ പരസ്പരം ഒന്ന് വിടപറയാൻ പോലും നിർവഹമില്ലാതെ
വേർപിരിയേണ്ടിവരുംപോഴും മനസിൽ കാലങ്ങളോളം കെടാതെ കത്തുന്ന കൈത്തിരിയായി തീരുന്നു ഈ അപൂർവ സൌഹൃദങ്ങൾ..

Saturday, 18 May 2013

സൌഹൃദം…
ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയാണ്.അത് കൊടുക്കാനും,
പകരാനും കഴിയുകയെന്നത് ജീവിത സൌഭാഗ്യവും.
നമ്മുടെ സുഖ-ദുഖങ്ങളില്‍ പങ്കാളിയാവുന്ന…
ഒരു നല്ല സുഹൃത്തിന്റെ സാമീപ്യവും സാന്നിധ്യവും,
ജീവിതത്തില്‍ ഒരു കുളിര്‍മഴയുടെ ആസ്വാദ്യത നല്‍കും.
സൌഹൃദത്തിന്റെ തണല്‍മരങ്ങളില്‍…
ഇനിയുമൊട്ടേറെ ഇലകള്‍,
തളിര്‍ക്കുകയും കായ്ക്കുകയും ചെയ്യട്ടെ…
കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍‌മ്മകളാണ്…
പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍‌മ്മകളായിരിക്കട്ടെ.
മനസ്സിന്റെ മണിച്ചെപ്പില്‍‌ സൂക്ഷിച്ചു വയ്ക്കാവുന്ന ഒട്ടനവധി സുന്ദര മുഹൂര്‍‌ത്തങ്ങള്‍.
പരിചയപ്പെടുന്നവരുടെ മനസ്സില്‍‍ വിനയം കൊണ്ട്
ഇതിഹാസം തീര്‍ക്കുന്ന നല്ല സുഹൃത്തായി……
ഞാന്‍ എപ്പോഴും നിങ്ങളുടെ കൂടെ………..
മുഖത്ത് എപ്പൊഴും ഒരു പുഞ്ചിരി സൂക്ഷിച്ഛ്…
ഹ്രിദയത്തില്‍ സ്നെഹവും കാരുണ്യവും നിറച്ഛ്…
ശലഭങളെ പൊലെ ഒഴുകി നടന്നു…
ദെശാടനകിളികളെ പൊലെ സ്തല കാലങള്‍ താണ്ടി…
ഗ്രീഷ്മവും വസന്തവും തെടി…
അനുഭവങള്‍ തെടിയലഞ്ഞ്…
ഈ ജന്മം നിറയ്ക്കണം നീ…….
എവിടെയോ ജനിച്ച്,എവിടെയോ ജീവിച്ച നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു.
എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.
കാലവും ദൂരവും ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും
അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു

വഴിവക്കിലെ മരത്തില് നിന്നും പൊഴിയുന്ന ഓരോ ഇലയും നോക്കിനില്‍ക്കെ മനസ്സിലോടിയെത്തിയത് ഹൃദയത്തിന്റെ കോണിലെങ്ങോ മയങ്ങിക്കിടക്കുന്ന സുഹൃത്തുക്കളെയാണ്. ജീവിതത്തിലൂടെ കടന്നുപോയ ഒരുപാട് സുഹൃത്തുക്കള്... വിദ്യാഭ്യാസമായിട്ടും ജോലിയായിട്ടും മറ്റുമൊക്കെ അകലങ്ങളിലേക്കു പോകേണ്ന്നവര്... ഒരു ഫോണ് സംഭാഷണത്തിലും ആശംസാകാര്‍ഡുകളിലുമൊക്കെയായി ഒതുങ്ങുന്നവര്... തിരക്കിനിടയില് സംസാരിക്കാന് കഴിയാതെയും, വിളിക്കാന് ശ്രമിക്കാതെയും അകന്നുപോയവര്... ... . ഇല പൊഴിയും പോലെ ജീവിതത്തില് നിന്നും പൊഴിഞ്ഞുപോവുകയല്ലെ................... .........
കാലവും ദൂരവും ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും................ അതിനെയെല്ലാം അതിജീവിച്ച്.......... സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞാന് ആഗ്രഹിക്കുന്നു............. ഒരു പുഴ പോലെ... ചിലപ്പോള്‍ ‍വറ്റിവരണ്ടും.... ചിലപ്പോള്‍ ‍നിറഞ്ഞു കവിഞ്ഞും... മറ്റുചിലപ്പോള്‍ ‍കാറ്റിന്റെ കൈകളില്‍ ഊഞ്ഞാലാടിയും... അങ്ങിനെ ഒഴുകിനീങ്ങുന്ന ജീവിതം ........ വാക്കുകള്‍ക്ക്‌ വരച്ചു കാണിക്കാന്‍കഴിയാത്ത സൗഹൃദം‌


 
എന്തിനെന്നോ എവിടെക്കോ എന്ന് നിചെയെമില്ലാത്ത നമ്മുടെ ജീവിത യാത്രയില്‍........... എവിടെനിന്ന് എപ്പോള്‍ എന്നറിയാതെ ഒരു മാത്രനിന്നു .............ഹൃദയത്തില്‍ കൈയൊപിട്ട ശേഷം നടന്നു നീങ്ങുന്നവര്‍ . ചില കഥകള്‍ പോലെ തുടക്കമോ ഒടുക്കമോ ഇല്ലാതെ അടുത്തത് എന്താന്നറിയാതെ ചില സൗഹൃദം ദൂരമോ നിറമോ ഒന്നുമറിയാതെ സമന്ധരങ്ങളില്‍ സമാനതകള്‍ ഒത്തുചേരുന്നു അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു .

കണ്ണുനീര്‍ കണ്ടു ഉള്ളിലെ വേദന അറിയുന്നവനരല്ല കരയാത്ത കണ്ണിലെ എരിയുന്ന വേദന തിരിച്ചരിയുന്നവരകണം നമ്മുടെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ......... നമ്മുടെ ചിന്ധകലോടും ഇഷ്ടങ്ങലോടും ചേര്‍ന്ന് നില്ക്കുന്ന കുട്ടുകാര്‍ നമ്മുടെ ഭാഗ്യമാണ്.നമ്മുടെ എല്ലാം മനസിലുണ്ടാവില്ലേ. ഒരിക്കലും മറക്കരുതെന്നഗ്രെഹിക്കുന്ന ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ ഓര്‍മയിലെ നല്ല കുട്ടുകാര്‍...... കുട്ടികാലത് കൂടെ ഉണ്ടായവര്‍.. കോളേജ് കാലത്ത് കൂടെ ഉണ്ടായവര്‍ ക്ലാസ്സില്‍ കയറാതെ കാന്റീനില്‍ ചായ കുടിക്കാന്‍ പോയ കുട്ടുകാര്‍ പ്രണയത്തിനു കുട്ടുനിന്ന കുട്ടുകാര്‍ ......വിഷമ സമയങ്ങളില്‍ കൂടെ നിന്നസ്വസിപ്പിച്ചവര്‍ അങ്ങനെ മറക്കാന്‍ പറ്റാത്തവര്‍ അവരെ പറ്റി നമുക്കൊന്നോര്‍ത്തു നോക്കാം ഇ സൗഹൃദ ദിന വേളയില്‍
"സ്നേഹത്തിന്റെ നിരകൂട്ടില്‍ ചാലിച്ചെഴുതിയ നല്ല സുഹ്ര്തുക്കള്‍ ജീവിതത്തിലെ മുതല്‍ കൂട്ടാണ് അവ കാലത്തിന്റെ ഒഴുക്കില്‍ പെടാതെ സൂക്ഷിക്കുക"



സുഹൃത്ത്‌

സുഹൃത്തിന്റെ അര്‍ഥങ്ങള്‍ തേടുന്നു ഞാന്‍
വിങ്ങുന്ന മനസിന്റെ മാറാല മാറ്റുവാന്‍ കഴിയണം
ആഴത്തിലുള്ള സ്നേഹവും പിന്നെ
തിരിച്ചറിയാനുള്ള കഴിവും വേണം

മുഖമൊന്നു വാടിയാല്‍ ഉടന്‍
ചോദിക്കണം എന്തെന്ന് ?
മിഴികള്‍ നിറഞ്ഞൊഴുകുമ്പോള്‍
തുടക്കുവാന്‍ നീട്ടണം കരങ്ങള്‍

പിന്നെയും സ്വന്ത്വനമായ് കൂടെ
നടക്കണം മുന്നിലും പിന്നിലും
വഴിതെറ്റി അലയാനായ് പോകുമ്പോള്‍
അരുതെന്ന് ചൊല്ലുവാന്‍ കഴിയണം

ദുഖങ്ങളൊക്കെയും പങ്കുവെച്ചീടുമ്പോള്‍
ആശ്വാസവചനങ്ങള്‍ഓതുവാന്‍ കഴിയണം
ദുഃഖ സത്യങ്ങളെ മറ്റാരിലേക്കും
പകരാതെ കാക്കണം പ്രിയ സുഹൃത്ത്

കോട്ടങ്ങളില്‍ തള്ളാതെ താങ്ങണം
നേട്ടങ്ങളില്‍ പ്രോത്സഹനമാകണം
ഓരോ പടിയിലും മുന്നേറുവാന്‍
അറിവിന്റെ നാളമായ്‌
അണയാതെ തെളിയണം എന്നുമെന്‍ "പ്രിയസുഹൃത്ത് "

Wednesday, 15 May 2013

സൌഹൃദം


സൌഹൃദം എന്ന വാക്കിനു പിരിയപ്പെടാത്തത് എന്നതിനേക്കാൾ മറവിയിലേക്ക് പോകാത്തത് എന്നാണർത്ഥമാക്കേണ്ടത്…..
സൌഹൃദങ്ങളെല്ലാം ആജീവനാന്തം കൂടെയുണ്ടാവണമെന്നില്ലാ….
അവ മനസ്സിൽ മാത്രമാണ് മരണമില്ലാതെ നിലനിൽക്കുന്നത്……. കൂടെ പഠിച്ച ….കൂടെ ജോലി ചെയ്ത… എന്തിനു ഒരു ട്രെയിൻ യാത്രക്കിടെ പോലും ഉണ്ടാവുന്ന എത്രയോ സൌഹൃദങ്ങളുണ്ട്…..
അവയെല്ലാം എന്നെന…്നും കണ്ടുമുട്ടുന്നവയോ എപ്പൊഴും കൂടെയുണ്ടാവുന്നവയോ അല്ല……
ഓൺലൈൻ സൌഹൃദങ്ങളും വ്യത്യസ്തമാകുന്നില്ല….. ഇപ്പോൾ ജോലിസ്ഥലത്ത് നിന്നായത് കൊണ്ട് മാത്രം നെറ്റിൽ വരുന്ന എത്രയോ പേരുണ്ടാകാം…. പലരും പരസ്പരം കാണുന്നതും സംസാരിക്കുന്നതും ഇവിടെ മാത്രമായിട്ടുള്ളവയും ഉണ്ട് താനും…. പലർക്കും അതിനാൽ തന്നെ മുന്നറിയിപ്പുകളില്ലാതെ ഇവിടം വിട്ടു പോകേണ്ടിയും വന്നെന്നിരിക്കാം… എന്ന് കരുതി അവ സൌഹൃദങ്ങളല്ലെന്ന് പറയുന്നതെങ്ങനെ……….
എല്ലാ സൌഹൃദങ്ങൾക്കും ആത്മാർത്ഥസൌഹൃദങ്ങളെന്ന് വിളിക്കാനുമാവില്ല….. സൌഹൃദം എന്ന വാക്കിനു എന്നെന്നും കാണുന്നത് എന്നർത്ഥമില്ല… കാണാമറയത്തിരുന്ന് കൊണ്ട് പോലും ഓർമ്മയിൽ മാത്രമായി സൂക്ഷിക്കപ്പെടുന്ന സൌഹൃദങ്ങളും കുറവല്ല…. സ്കൂൾ കോളേജ് കാലം കഴിഞ്ഞ് പിരിഞ്ഞ് പോകുന്ന സുഹൃത്തുക്കൾ കണ്ടുമുട്ടുന്നത് പോലും വർഷങ്ങൾ കഴിഞ്ഞായിരിക്കാം… എന്ന് കരുതി അതിനു സൌഹൃദത്തിന്റെ പവിത്രത ഇല്ലെന്ന് പറയാനാവില്ലാ താനും…. ഏതൊരു ബന്ധവും ഉറയ്ക്കേണ്ടത് മനസ്സിലായിരിക്കണം…. അത്തരം സൌഹൃദങ്ങളുടെ ആയുസ്സെന്നത് വാർഷങ്ങളോളമുള്ളതായിരിക്കണമെന്ന​ില്ല… ദിവസങ്ങളോ മണിക്കൂറുകളോ പോലും ആവാം….
ഏതൊരു സൌഹൃദത്തിനും പവിത്രത എന്നത് സുഹൃത്തുക്കളുടെ മനസ്സുകൾ തമ്മിലുള്ള ആത്മബന്ധമാണ്…. അതിനെന്നും കാണണമെന്നോ വർഷങ്ങളുടെ പഴക്കമുണ്ടാകണമെന്നോ ഇല്ല….ഫ്രന്റ്സ് റിക്വസ്റ്റ് ഇട്ട് ഫ്രണ്ടായി എന്നും സ്ക്രാപ്പിട്ട് കൊണ്ടിരിക്കുന്നവയെ മാത്രമാണ് യഥാർത്ഥ സൌഹൃദങ്ങളെന്ന് കാണുന്നതിനോട് എനിക്ക് യോജിപ്പില്ല….വാക്കിന്റെ പവിത്രത എന്നത് അത് പറയുന്ന മനസ്സിന്റെ പവിത്രതയാണ്…. എന്നെന്നും കൂടെയുണ്ടാവണമെന്നാഗ്രഹിക്കാമെന​ ്നല്ലാതെ… എന്നെന്നും കൂടെ ഉള്ളതിനെ മാത്രമേ സുഹൃത്താകൂ എന്ന കാഴ്ചപ്പാടുകളും ശരിയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല…. പല ഓൺലൈൻ സൌഹൃദങ്ങളും വിരൽ തുമ്പിലൊതുങ്ങുന്നതും ഈ കാഴ്ചപ്പാടിലൂടെ സൌഹൃദം തിരഞ്ഞെടുക്കുന്നവരിലായിരിക്കാം​…

സൌഹൃദം


സൌഹൃദം വിലയുള്ളതാണ്, വിലമതിക്കാനാവാത്തതും!

തുറന്ന മനസ്സോടെ വ്യക്തമായ നിലപാടോടെ നിങ്ങളുമായി ആരെങ്കിലും അവരുടെ സമയം പങ്കിടുന്നുണ്ടെങ്കില്‍ അവരുടെ സൌഹൃദം പങ്കിടുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ ഭാഗ്യമാണ്. ഓരോ സൌഹൃദവും ഓരോ ഭാഗ്യ നക്ഷത്രങ്ങളാണ്, പത്തരമാറ്റ് തിളക്കമുള്ള ഭാഗ്യനക്ഷത്രം. വിലയുള്ളതാണ് സൌഹൃദം, എന്നാല്‍ അത് വിലമതിക്കാനാവാത്തതാണ്.

സൌഹൃദം പലതരത്തിലാണ്. ചിലര്‍ക്ക് ഒരുപാട് പേര്‍ സുഹൃത്തുക്കളായി ഉണ്ടാകും. ചിലര്‍ക്ക് വിരലില്‍ എണ്ണവുന്ന വളരെ ചുരുക്കം ചിലര്‍ മാത്രം. എന്നാല്‍, മറ്റു ചില സൌഹൃദങ്ങള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ഒരുപാട് സുഹൃത്തുക്കള്‍, എന്നാല്‍ ഇതില്‍ തന്നെ വിരലിലെണ്ണാവുന്ന ചുരുക്കം ചിലര്‍ മാത്രമായിരിക്കും അവരുടെ അടുത്ത സുഹൃത്തുക്കള്‍. സൌഹൃദങ്ങള്‍ സുകൃതങ്ങളാണ്, പുണ്യമാണ്.

നമ്മുടെ കറകളഞ്ഞ മാനസികാരോഗ്യത്തിന് ദൃഢതയുള്ള സൌഹൃദങ്ങള്‍ ആവശ്യമാണ്. ചിലപ്പോള്‍ അത്യാവശ്യവും. ജീവിതത്തിന്‍റെ ചില നിമിഷങ്ങളില്‍ ഒന്നു തളര്‍ന്നു പോകുമ്പോള്‍ ‘സാരമില്ലടേ’ എന്ന ഏറ്റവും അടുത്ത സുഹൃത്തിന്‍റെ സാന്ത്വനവചനമായിരിക്കും നമുക്ക് കരുത്താകുക. ആരുമില്ലെന്ന് കരുതിയിരിക്കുമ്പോള്‍ ‘എന്താടാ, എന്തു പറ്റി?’ എന്ന ചോദ്യം മനസ്സിലേക്ക് കടത്തിവിടുന്ന കുളിര്‍മ്മ അവര്‍ണ്ണനീയമാണ്. സൌഹൃദക്കൂട്ടങ്ങളില്‍ ദൂരങ്ങളെ പരിഗണിക്കാതെ ഓടിയെത്തുന്ന, കമ്പനിയില്‍ വഴക്കുണ്ടാക്കി അവധി എടുത്ത് പാഞ്ഞുവരുന്ന ഒരു സുഹൃത്തെങ്കിലും നിങ്ങള്‍ക്ക് ഉണ്ടോ? ഉണ്ടെങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്മാരാണ്.

സൌഹൃദത്തെക്കുറിച്ച് പറഞ്ഞ് തുടങ്ങിയപ്പോള്‍ തന്നെ അതിന്‍റെ വിലയെക്കുറിച്ചും വിലമതിക്കാന്‍ കഴിയില്ല എന്നതിനെക്കുറിച്ചുമാണ് പറഞ്ഞത്. മനസ്സിനോട് ചേര്‍ന്നു നില്ക്കുന്നവര്‍, തളര്‍ന്നു വീഴുമ്പോഴും താങ്ങായി എത്തുന്നവര്‍, നഷ്ടങ്ങള്‍ നോക്കാതെ ഒപ്പം നില്ക്കുന്നവര്‍...ഇവരെല്ലാം നമുക്ക് തരുന്ന മാനസികോന്മേഷം ചില്ലറയല്ല. തെറ്റ് കാണുമ്പോള്‍ തിരുത്താന്‍ ശക്തമായ, ജീവിതത്തില്‍ നല്ലത് സംഭവിക്കുമ്പോള്‍ മനസ്സു തുറന്ന് നമ്മെ അനുഗ്രഹിച്ച് ആശീര്‍വദിക്കുന്ന സുഹൃത്തുക്കള്‍ തന്നെയാണ് നമ്മുടെ ജീവിതത്തിന് ബലം നല്കുന്നത്.

നമ്മള്‍ നല്ല സുഹൃത്താകുമ്പോള്‍ മാത്രമാണ് നമുക്കും നല്ല സുഹൃത്തുക്കളെ ലഭിക്കുക. ആത്മാവിനോ‍ട് ചേര്‍ന്ന് നില്ക്കുന്ന സൌഹൃദങ്ങള്‍ നമ്മുടെ ജീവിതത്തില്‍ വിരലിലെണ്ണാവുന്നത് മാത്രമായിരിക്കും. എല്ലാം പറയുന്ന, എന്തും പറയാവുന്ന നമ്മുടെ ഹൃദയം പൊട്ടിച്ച് അകത്തു കയറിയ വളരെ ചുരുക്കം ചിലര്‍ നമുക്കുണ്ടാകും. അവര്‍ ഒരിക്കല്‍ പോലും നമ്മളെയോ നമ്മള്‍ ഒരിക്കല്‍ പോലും അവരെയോ വേദനിപ്പിക്കില്ല, കാരണം അത്തരം സൌഹൃദങ്ങള്‍ അത്രയധികം ‘അണ്ടര്‍സ്റ്റുഡ്’ ആയിരിക്കും.

എന്നാല്‍, ഹൃദയ കവാടത്തിന്‍റെ ഷെല്ലിന് പുറത്ത് നമ്മള്‍ നല്കുന്ന ചില സൌഹൃദങ്ങളുണ്ട്. നമുക്ക് ചില സൌഹൃദങ്ങള്‍ അങ്ങനെ ലഭിക്കാറുണ്ട്. ഇവിടെയാണ് ഓരോ സുഹൃത്തും ഒരു മാണിക്യമാണെന്ന് തിരിച്ചറിയേണ്ടത്. നമ്മള്‍ തീര്‍ത്തും ഒറ്റപ്പെട്ടെന്ന് തോന്നുമ്പോള്‍ അല്ലെങ്കില്‍ കൂടുതല്‍ കൂട്ടുകാര്‍ ആരുമില്ലാതിരിക്കുമ്പോള്‍ നമുക്ക് സൌഹൃദത്തിന്‍റെ തണല്‍ തരുന്ന കൂട്ടുകാര്‍. അവരെ വജ്രം പോലെ കാത്തുവെയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അത് ചിലപ്പോള്‍ അതിഭീകര നഷ്ടങ്ങളുടെ പട്ടികയിലേക്ക് ഉള്‍പ്പെടുത്തേണ്ടി വരും. സൌഹൃദത്തിന്‍റെ മൂല്യവും വിലയുമറിയാവുന്ന ഒരു സുഹൃത്ത്, അത് ആണാകട്ടെ പെണ്ണാകട്ടെ, നിങ്ങള്‍ അവരെ നഷ്ടപ്പെടുത്തുമ്പോള്‍ നഷ്ടം അവര്‍ക്കല്ല, നിങ്ങള്‍ക്ക് തന്നെയായിരിക്കും.



ഇത്തരം സൌഹൃദങ്ങള്‍ പല തരത്തിലാണ് നഷ്ടപ്പെടുത്തുന്നത്. സുഹൃത്തിനെക്കുറിച്ച് ചില നുണക്കഥകള്‍ പറഞ്ഞ് (ഇത് തമാശയ്ക്ക് പറയുന്നതാണെന്നാണ് ഇത്തരക്കാരുടെ പക്ഷം) അയാളുടെ ഹൃദയം കത്തി കൊണ്ട് മുറിക്കുന്നതിലും കഷ്ടമായിട്ടായിരിക്കും ഇത്തരക്കാര്‍ മുറിച്ചു വെയ്ക്കുക. ഒരു നുണക്കഥ പറയുമ്പോഴേക്കും തകരുന്നതാണോ ഇയാളുടെ മനസ്സെന്ന് നിങ്ങള്‍ ചോദിച്ചേക്കാം. പക്ഷേ, നുണക്കഥ അയാളുടെ വ്യക്തിജീവിതത്തെ സാരമായി ബാധിച്ചാലോ? എറിഞ്ഞ കല്ല് തിരിച്ചെടുക്കാം, പക്ഷേ പറഞ്ഞ വാക്ക് അങ്ങനെയല്ലല്ലോ? ഇങ്ങനെ വേദനിപ്പിക്കുന്നവരുമായി പിന്നെ ആരെങ്കിലും സൌഹൃദത്തിന് പോകുമോ?

ശരീരത്തില്‍ ഏല്പിക്കുന്ന മുറിവ് കാലം മായ്ക്കുമെന്നാണ്. എന്നാല്‍, വാക്ക് കൊണ്ട് ഒരാളുടെ മനസ്സില്‍ ഏല്പിക്കുന്ന മുറിവ് കാലം അസ്തമിച്ചാലും മാഞ്ഞെന്ന് വരില്ല. ഫലമോ, നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് നഷ്ടമാകുന്നത് തെളിമയുള്ള വിശ്വാസ്യതയുള്ള ഒരു സുഹൃത്തിനെ ആയിരിക്കും, സൌഹൃദം ആയിരിക്കും. ഈ സൌഹൃദവാരത്തില്‍ സുഹൃത്തുക്കളുടെ വില നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയട്ടെ. അബദ്ധവശാല്‍പ്പോലും ഒരു കൂട്ടുകാരനും കൂട്ടുകാരിയും നിങ്ങള്‍ക്ക് നഷ്ടമാകാതിരിക്കട്ടെ. നിങ്ങളുടെ സൌഹൃദം വിലപ്പെട്ടതാണ്. അത് അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം നല്കുക.