Pages

Monday, 20 May 2013

 
 
 
ചില ബന്ധങ്ങളുടെ ആഴം വെറും വാക്കുകൾ കൊണ്ട് പറഞ്ഞു അറിയിക്കാൻ കഴിഞ്ഞെന്ന് വരില്ല.
സ്നേഹം,പ്രണയം,വൈകാരികം,സൗഹൃദം,വാൽസല്ല്യം ഇവയൊക്കെ ഒരു പരിധി വരെയെങ്കിലും
വർണനീയം തന്നെയാണ്.എന്നാൽ ഇവയ്ക്കും അപ്പുറം ഉള്ള അവർണനീയമായ ആത്മ ബന്ധത്തെ
എന്ത് പേര് ഉപയോഗിച്ചാണ് വിശേഷിപ്പിക്കേണ്ടത്?
വർണനാതീതമായ ഈ ആത്മ ബന്ധം പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടു പോകുന്നു എന്നതാണ്
സങ്കടകരമായ ഒരു വസ്തുത.മറ്റെല്ലാത്തിലും ഉപരിയായി പരസ്പരം തന്നെ തെറ്റിദ്ധരിക്കപ്പെടുന്നു എന്നതാണ്
ഏറെ വിഷമകരമായി അനുഭവപ്പെടുന്നതും.
ഒരിക്കലും പരസ്പരം അറിയാനിടയില്ലാത്ത, ലോകത്തിന്റെ ഏതോ കോണിലുള്ള രണ്ടു ജന്മങ്ങൾ
മുൻജന്മ പ്രേരണയാലെന്ന പോലെ സ്വയം അറിയാതെ അടുക്കുമ്പോഴും പരസ്പരം പോലും പറഞ്ഞു
അറിയിക്കാൻ കഴിഞ്ഞെന്നു വരില്ല ഈ ആത്മാനുഭൂതി.
എന്നെങ്കിലും ഒരിക്കൽ സാഹചര്യങ്ങളുടെ പ്രേരണയാൽ പരസ്പരം ഒന്ന് വിടപറയാൻ പോലും നിർവഹമില്ലാതെ
വേർപിരിയേണ്ടിവരുംപോഴും മനസിൽ കാലങ്ങളോളം കെടാതെ കത്തുന്ന കൈത്തിരിയായി തീരുന്നു ഈ അപൂർവ സൌഹൃദങ്ങൾ..

3 comments: