സുഹൃത്ത്
സുഹൃത്തിന്റെ അര്‍ഥങ്ങള്‍ തേടുന്നു ഞാന്‍
വിങ്ങുന്ന മനസിന്റെ മാറാല മാറ്റുവാന്‍ കഴിയണം
ആഴത്തിലുള്ള സ്നേഹവും പിന്നെ
തിരിച്ചറിയാനുള്ള കഴിവും വേണം
മുഖമൊന്നു വാടിയാല്‍ ഉടന്‍
ചോദിക്കണം എന്തെന്ന് ?
മിഴികള്‍ നിറഞ്ഞൊഴുകുമ്പോള്‍
തുടക്കുവാന്‍ നീട്ടണം കരങ്ങള്‍
പിന്നെയും സ്വന്ത്വനമായ് കൂടെ
നടക്കണം മുന്നിലും പിന്നിലും
വഴിതെറ്റി അലയാനായ് പോകുമ്പോള്‍
അരുതെന്ന് ചൊല്ലുവാന്‍ കഴിയണം
ദുഖങ്ങളൊക്കെയും പങ്കുവെച്ചീടുമ്പോള്‍
ആശ്വാസവചനങ്ങള്‍ഓതുവാന്‍ കഴിയണം
ദുഃഖ സത്യങ്ങളെ മറ്റാരിലേക്കും
പകരാതെ കാക്കണം പ്രിയ സുഹൃത്ത്
കോട്ടങ്ങളില്‍ തള്ളാതെ താങ്ങണം
നേട്ടങ്ങളില്‍ പ്രോത്സഹനമാകണം
ഓരോ പടിയിലും മുന്നേറുവാന്‍
അറിവിന്റെ നാളമായ്
അണയാതെ തെളിയണം എന്നുമെന്‍ "പ്രിയസുഹൃത്ത് "
Slot Review: Pragmatic Play to Launch with JTM - KT Hub
ReplyDeleteSlot 의정부 출장안마 Play at JTM-hub. 당진 출장마사지 Find out 이천 출장마사지 more about the 부산광역 출장샵 game, in demo mode or for real money at the JTM-hub 동두천 출장안마 Casino.